തൃശൂർ: വടക്കുന്നാഥക്ഷേത്ര ദർശനത്തിനെത്തിയ പൂങ്കുന്നം കുട്ടൻകുളങ്ങര കുറുങ്കാട്ടിൽ വീട്ടിൽ മോഹനൻ(78) കുഴഞ്ഞുവീണുമരിച്ചു. ഇന്നലെ രാവിലെയാണു സംഭവം. എല്ലാ ദിവസവും ഇവിടെ തൊഴാനെത്തിയിരുന്നു. ശിവരാത്രിദിനത്തിൽ രാവിലെ ഏഴോടെയാണ് മോഹനൻ വടക്കുന്നാഥക്ഷേത്രത്തിൽ എത്തിയത്. കൂടെ ആരുമുണ്ടായിരുന്നില്ല. തൊഴുന്നതിനിടയിൽ കുഴഞ്ഞുവീഴുന്നതുകണ്ട് ക്ഷേത്രത്തിലുള്ളവർ വേഗം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്കു മാറ്റി.